Monday, October 28, 2013

വര്‍ണ്ണ വിവേചനംനേരം  പര പരാന്നു വെളുത്തു
നേരത്തിന്മേല്‍ ഒരു സവര്‍ണ്ണ മേധാവിത്വം !!
ഹ്ഹും ...
അംഗീകരിക്കില്ല ഞാന്‍ !

പുതപ്പുകൊണ്ട്‌ മൂടി ഒന്നുകൂടെ കമിഴ്ന്നു കിടന്നു ഉറങ്ങി..
ങ്ങുര്ര്ര്ര്ര്ര്ര്ര്‍.........
പ്രതിഷേധ കാഹളം .. !!

*************************
                                                                                                      [Picture courtesy to Internet !] 

Sunday, August 25, 2013

(#) ആവേശ രാമന്മാര്‍ (#)വടക്ക് നിന്നും പടിഞ്ഞാറ് നിന്നും 

ഏതോ അയല്‍ /ദരിദ്ര വാസികള്‍ 
കല്ലെറിയുന്നു ,
വേലി പൊളിക്കുന്നു ,
വെല്ലു വിളിക്കുന്നു ;കിഴക്കേ കണ്ടത്തിലെ കൃഷി 
ആനക്കും പന്നിക്കും മാത്രമായ്
ആനന്ദം നല്‍കുന്നു ;മണിക്കൂറുകള്‍ ഇടവിട്ട് , കടക്കാര്‍ 
മണി കൊട്ടി പേടിപ്പിക്കുന്നു ;അപ്പോള്‍ ,അപ്പോള്‍ ... അപ്പോള്‍ ...അപ്പോള്‍ ...

പുതിയ കുപ്പായം വാങ്ങിത്തന്നില്ലെങ്കില്‍ 
വീടിനു തീവെക്കും എന്ന മട്ടില്‍ 
തലയടിച്ചു നിലവിളിക്കുന്ന 
ചില 
മക്കള്‍.,.

[Picture courtesy to Google !] 

Friday, August 23, 2013

~`~`~`~ഒഴുകുന്നവര്‍ `~`~`~`~`

കാടൊഴുകി മാടൊഴുകി
മുത്തൊഴുകിയെത്താം
നാട്ടാരു മൊത്തം നീന്തിത്തുടിക്കാം.


അഴകാണ് ഹരമാണ് പുണ്യമീ പുഴയെന്നു
മാലോകരൊന്നായ്‌ കീര്‍ത്തനം ചൊല്ലാം .ആകെക്കവിഞൊഴുകി ഉന്മാദിയാവാം .എങ്കിലോ,യാര്‍ക്കും വരാം പഞ്ഞ കാലം ,!
ആകെ ക്ഷയിച്ചിടാം വറ്റി വരണ്ടിടാം !


നീന്തിത്തിമിര്‍ക്കുവാന്‍ കുട്ടികളെത്താത്ത
ചൂണ്ടയില്‍ ഭാഗ്യത്തപസ്സികള്‍ ഇല്ലാത്ത
ആര്‍ക്കുമേ വേണ്ടാത്തൊ,രാറായി മാറിടാം .എങ്കിലു,മാവലായീ പുഴക്കിപ്പോഴും
താന്‍ തന്നെ താനായി ഒഴുകിയകലുവാന്‍
ആരെങ്കിലും വന്നു കൊന്നു കിട്ടിയാല്‍ ചാവാം !!


`~`~`~`~`~`~`~`~`~`~`~`~`~`~`~`~`[Picture courtesy to Google !] 

Saturday, August 17, 2013

മണല്‍ മാലകള്‍ .ഹോ ..ഞാന്‍ ഒരു മനുഷ്യന്‍..
ദാഹം മാറുന്നില്ല...
ഊറ്റിയെടുത്ത് കുടിച്ചു .
ദാഹം മാറണ്ടേ...?


സംസാരം മാത്രം സത്യം.
ഭൂതം ഒരു തോന്നല്‍ ,
ഭാവി ഒരു സങ്കല്പം.


ഹോ ..ഞാന്‍ ഒരു മനുഷ്യന്‍..


ദാഹം തീര്‍ന്നപ്പോള്‍ (?)
ആര്‍ത്തി നിര്‍ത്തിയപ്പോള്‍...
കടല്‍ പോലും തീര്‍ന്നു........


ചീറി,ചുഴറ്റിയടിക്കുന്നത് ചുടു കാറ്റ് ...
തിരമാലകളെ ഭൂതം കൊണ്ടു പോയി..
ഇപ്പോള്‍ മണല്‍ മാലകള്‍ മാത്രം.


അതേ...
ഭാവി ഒരു സങ്കല്പം...


സങ്കല്പം....സങ്കല്പം..സ ....ങ്ക...ല്‍പ്പം...അം...ഉം..


[Picture courtesy to Google !] 

Saturday, April 13, 2013

===കോമ്പലച്ചിരിദിനം===


ഓലപ്പടക്കങ്ങള്‍ പൊട്ടിച്ചു പൊട്ടിച്ചു
കുട്ടികള്‍ കേളികളാടിടുന്നൂ;

പുത്തന്‍ കണിക്കൊന്ന പൊന്‍വെയിലേറ്റിട്ടു
വെട്ടിത്തിളങ്ങിച്ചിരിച്ചിടുന്നൂ;

കര്‍ഷക മര്‍ത്ത്യനു കൈനീട്ടമായിട്ടു
വെള്ളരി ചാരേയണഞിടുന്നൂ;

നല്ലോരിടിച്ചക്ക തോരനായ് വെക്കുവാന്‍
തേന്‍പ്ലാവു സമ്മാന മേകിടുന്നൂ;

മേടമാസത്തിലെ കുട്ടപ്പനായfര്‍ക്കന്‍
അയനങ്ങള്‍ മാറി നടന്നിടുന്നൂ;

നല്ല മാര്‍ഗത്തോട്ടു മാറി നടക്കുവാന്‍
ആളുകള്‍ ചിത്തേയൊരുങ്ങിടുന്നൂ;കാലങ്ങള്‍ കോടീയുടുത്തിടുന്നൂ...
പുത്തന്‍ പുതു വര്‍ഷമായിടുന്നൂ.

കാലിച്ചെറുക്കന്റെ കോല്‍വിളി  കേള്‍ക്കുവാന്‍
രാധയായ് പൊന്‍വിഷുവെത്തിടുന്നൂ;
കൊന്നതന്‍ പൂ ചൂടി,സുന്ദരിക്കുട്ടിയായ്
അനുരാഗ ചിത്തയായ് നിന്നിടുന്നൂ;
ഗോപാലകൃഷ്ണന്റെ ലീലാ വിലാസങ്ങള്‍
ആണ്ടുതോറും,എന്നും കാണുവാനായ്.


പുത്തന്‍ ശുഭാപ്തിയില്‍ ഭൂലോക വൈകുണ്ഡ-
നാഥനെ പൊന്‍കണി കണ്ടിടുന്നൂ;

ഹര്‍ഷാരവത്തിന്റെ മൂര്‍ദ്ധന്യമായിയാ
കോമ്പല പൊട്ടിച്ചിരിച്ചിടുന്നൂ;

പൂത്തിരി പൂവായ് ജ്വലി
ച്ചിടുന്നൂ....
പൂക്കുറ്റി ചിത്തം തുറന്നിടുന്നൂ.

മുത്തശ്ശി,മുത്തശ്ശന്‍മാരവര്‍,കാരണോര്‍
കൈനീട്ടമായി കുരുത്തമേകീ....
ആനന്ദ ബാഷ്പനായ്‌,പ്രാര്‍ത്ഥിച്ചുപോയി ഞാന്‍
എന്നും വിഷുദിനമായിടേണേ. !!

Friday, January 4, 2013

നന്നാവാന്‍ ഉള്ള യാത്ര !
ലോകത്തിന്‍റെ പടിഞ്ഞാറേ അറ്റം കിഴക്ക് ഭാഗത്താണ് ;
.
.
.
ലോകത്തിന്‍റെ കിഴക്കേ അറ്റം പടിഞ്ഞാറ് ഭാഗത്തും .
.
.
.

ഉത്തരത്തിലേക്കും ദക്ഷിണത്തിലേക്കുമുള്ള യാത്രകള്‍
ആരോ, ധ്രുവങ്ങളില്‍  തടഞ്ഞിട്ടു .അല്ലെങ്കില്‍ അതും ? !

.
.


ഇങ്ങനെ ഇരിക്കുമ്പോള്‍ ആരോ ചോദിച്ചു
.
.

"നന്നായിക്കൂടെടോ ? "
.
.
.


ഞാന്‍ എങ്ങനെ ചിരിക്കാതിരിക്കും ? !!!