ഹോ ..ഞാന്‍ ഒരു മനുഷ്യന്‍..
ദാഹം മാറുന്നില്ല...
ഊറ്റിയെടുത്ത് കുടിച്ചു .
ദാഹം മാറണ്ടേ...?
സംസാരം മാത്രം സത്യം.
ഭൂതം ഒരു തോന്നല്‍ ,
ഭാവി ഒരു സങ്കല്പം.
ഹോ ..ഞാന്‍ ഒരു മനുഷ്യന്‍..
ദാഹം തീര്‍ന്നപ്പോള്‍ (?)
ആര്‍ത്തി നിര്‍ത്തിയപ്പോള്‍...
കടല്‍ പോലും തീര്‍ന്നു........
ചീറി,ചുഴറ്റിയടിക്കുന്നത് ചുടു കാറ്റ് ...
തിരമാലകളെ ഭൂതം കൊണ്ടു പോയി..
ഇപ്പോള്‍ മണല്‍ മാലകള്‍ മാത്രം.
അതേ...
ഭാവി ഒരു സങ്കല്പം...
സങ്കല്പം....
സങ്കല്പം..
സ ....
ങ്ക...
ല്‍പ്പം...
അം...
ഉം.
.
[Picture courtesy to Google !]









