വേണമൊരു കാരണം,
കാര്യങ്ങള്‍ മിണ്ടുവാന്‍ ;
തമ്മില്‍ ചിരിക്കുവാന്‍ ;
അങ്ങോട്ട് പോകുവാന്‍ ;
ഇങ്ങോട്ട് പോകുവാന്‍ ;
എന്തിനും ഏതിനും !!
കാരണമില്ലാതെ ചിരിക്കുന്നവന്‍ ഭ്രാന്തന്‍ !
കാരണമില്ലാതെ മിണ്ടുന്നവന് വിലയില്ല !
കാരണമില്ലാതെ വന്നു കയറുന്നവന്‍ തെണ്ടി ..!
കാരണം 'ഉണ്ടാക്കാനും' ഒരു കാരണം വേണം (ത്രേ) !
വലിയ കാരണങ്ങള്‍ക്ക് ചെറിയ കാരണങ്ങള്‍ പെടക്കുന്നവനാണ് 'പുലി' (ത്രേ!) !!
എന്നാലും കാരണവരേ,ഒന്ന് ചോദിക്കട്ടെ ,
എന്താ ഈ കാരണത്തിന് കാരണം ..? !!!
No comments:
Post a Comment