ഒരു രാത്രി മുഴുവന്‍
പൊട്ടി,വിങ്ങി,ഏങ്ങി,അലറി..കരഞ്ഞിട്ടും ..
അസ്തമനത്തിന്റെ ദുഃഖം ....തീര്‍ന്നില്ല.
ദുഃഖ സാഗരത്തില്‍
ഒന്നു മുങ്ങിക്കുളിക്കുംപോഴേക്കും ,
നേരം പുലര്‍ന്നിരുന്നു.
ഉദയാനുഭൂതി...........ഹായ് ..!!!
ഹൃദയം, നിറഞൊഴുകുമായിരുന്നോ ? !
പക്ഷെ......
പെരിയ സന്തോഷക്കെട്ടുപൊട്ടി ഒഴുകി ,
അന്തിവാനില്‍ ചോരച്ചാലുകള്‍ തീര്‍ത്തു .
പകലിന്റെ പോരാളി.. മുങ്ങിച്ചത്തു.
സുഖദുഃഖ ആന്ദോളനങ്ങള്‍ക്കിടയില്‍
തൂങ്ങിയാടിയ ജീവിതം;
പൊട്ടി പൊട്ടി ചിരിച്ചു.
No comments:
Post a Comment