Monday, September 12, 2011

ബന്ധിതം.



ഏത് ആവര്‍ത്തനമാണ്
വിരസതയുണ്ടാക്കാത്തത് ?
എത്ര കേമമായ തുടര്‍ പ്രയോഗങ്ങളും
വല്ലാതെയായാല്‍
ആസ്വാദനം വെറുപ്പില്‍ അവസാനിക്കും.
ഇന്നലെകളില്‍ തുടങ്ങി
ഇന്നിലൂടെ,നാളെകളിലേക്ക് ...
ആവര്‍ത്തിക്കപ്പെടുന്ന ജീവിതം;
എത്ര ആസ്വദിച്ചാലും വെറുക്കപ്പെടുന്നു.
ആസ്വാദനത്തിന്റെ
പുതുവഴികള്‍ തേടേണ്ടി വരുന്നത്
ആസ്വദിച്ച് വെറുത്തതിനാല്‍ അല്ലേ ?
എന്നിട്ടും ഒരു ദിനത്തിന്റെ ആവര്ത്തനത്തിനായി
നാം കാത്തിരിക്കുന്നത്
എന്ത് കൊണ്ടാണ് ?
പ്രതീക്ഷയുടെ നൂലില്‍
സ്വയം കെട്ടിയാടുന്ന ബൊമ്മകള്‍
എന്നാണു
സ്വാതന്ത്ര്യം 'ആസ്വദിക്കുന്നത് '..???

3 comments:

  1. ആസ്വദിക്കുക മുന്തിരി ചാറ് പോലുള്ള ജീവിതം എന്നാണല്ലോ..

    ReplyDelete
  2. "പ്രതീക്ഷയുടെ നൂലില്‍
    സ്വയം കെട്ടിയാടുന്ന ബൊമ്മകള്‍
    എന്നാണു
    സ്വാതന്ത്ര്യം 'ആസ്വദിക്കുന്നത് '..???"

    ReplyDelete
  3. വായിച്ചതിനും ഇതില്‍ രണ്ടു വരി കുറിച്ചതിനും വളരെ നന്ദിയുണ്ട് കൂട്ടരേ .... :-)

    ReplyDelete