Friday, December 28, 2012

ചരിത്രം കത്തിക്കുക ..!!


കഴിഞ്ഞ കാലമേ പൊഴിഞ്ഞ നേരമേ 

അകന്നു പോക നീ എരിഞ്ഞടങ്ങു നീ 
ഒളിച്ചിടായകയെന്‍ ഇരുണ്ടൊരോര്‍മ്മയില്‍ 
ഒരു ചരിത്രമായ്‌ , പകയായി , നന്ദിയായ്‌ .

പുരോഗമിക്കവേ തിരിഞ്ഞു നോക്കിയാല്‍ 
അധ:പതിച്ചിടാം പധോം ,പധോം ,പധോം !! 
ചരിത്രമെന്തിനാ ചൊറിഞ്ഞിരിക്കുവാന്‍ ?!
കണ്ണുകാണുമോ പുകയും, പകകളില്‍ ..?!

ആവില്ല കൂട്ടരേ തിരിഞ്ഞു പോകുവാന്‍ ,
പിന്നെയെന്തിനു തിരിഞ്ഞു നോക്കണം ?
പഠിക്കുവാന്‍ പാഠം പുതിയതുണ്ടിനി 
പഴയ പാഠങ്ങള്‍ ,പണ്ടേ കഴിഞ്ഞവ .

കഴിഞ്ഞ യാത്രയില്‍ ലഭിച്ച 'സാരങ്ങ'-
ളലിഞ്ഞ രക്തമേ നയിക്ക ചേതന .
നവപ്പ്രകാശമേ തെളിക്ക നല് വഴി ,
ജയിക്ക മാനവായടര്‍ക്കളത്തില്‍ നീ .

കഴിഞ്ഞ കാലമേ പൊഴിഞ്ഞ നേരമേ 
അകന്നു പോക നീ എരിഞ്ഞടങ്ങു നീ 
ഒളിച്ചിടായകയെന്‍ ഇരുണ്ടൊരോര്‍മ്മയില്‍ 
ഒരു ചരിത്രമായ്‌ , പകയായി , നന്ദിയായ്‌ .

കഴിഞ്ഞ യാത്രയില്‍ ലഭിച്ച 'സാരങ്ങ'-
ളലിഞ്ഞ രക്തമേ നയിക്ക ചേതന .
നവപ്പ്രകാശമേ തെളിക്ക നല് വഴി ,
ജയിക്ക മാനവായടര്‍ക്കളത്തില്‍ നീ .

പുരോഗമിക്കവേ തിരിഞ്ഞു നോക്കിയാല്‍ 
അധ:പതിച്ചിടാം പധോം ,പധോം ,പധോം !! 

4 comments:

  1. തിരിഞ്ഞുനോട്ടങ്ങളും വേണം

    ReplyDelete
  2. ഒളിച്ചിടാതെയെന്‍ ഇരുണ്ടൊരോര്‍മ്മയില്‍

    അധോഗമിച്ചിടാം പധോം ,പധോം ,ധോം !!

    നവപ്ര കാശമേ തെളിക്ക നല്‍ വഴി ,

    ജയിക്ക മാനവാ,അടര്‍ക്കളത്തില്‍ നീ !!
    പ്രിയ ഹരിദ് കവിത തരക്കേടില്ല ,ഇനിയും എഴുതുക..ഭാവുകങ്ങള്‍ !! ഞാന്‍ ചില തിരുത്ത്‌ ചേര്‍ക്കുന്നു ...

    ReplyDelete
  3. നന്ദി... അജിത്തേട്ടനും, അമൃത ജ്യോതിസ്സിനും .. :)

    ReplyDelete
  4. @എല്ലാവരോടും .....

    "അധോഗമിച്ചിടാം " എന്ന് തുടങ്ങിയിരുന്ന വരികള്‍ എല്ലാം 'അധ:പതിച്ചിടാം ' എന്ന് തിരുത്തിയിരിക്കുന്നു. തെറ്റുപറ്റിയതില്‍ ഖേദിക്കുന്നു.

    ReplyDelete