Wednesday, September 19, 2012

~~~വേഗം....>>>

സാവധാനം......ആസ്വദിച്ച്ച്.....
മതിവരുവോളംകാഴ്ചകള്‍ കണ്ട്..
ഇളം കാറ്റിന്റെ കുളിരുള്‍ക്കൊണ്ട്,
സംഗീതം നുകര്‍ന്ന് ......


ഒരു യാത്ര ;വേഗം പോയാല്‍ വേഗമെത്താം..ഇടംവലം നോക്കാതെ...
ചീറി......
ആക്രാമിക വന്യതയില്‍
ഭ്രാന്തമായി ആസ്വദിച്ച്ച് ....
ഒരു.. ഭീകര യാത്ര ;ഒരിക്കല്‍ മാത്രം പോകാന്‍ പറ്റുന്ന വഴിയില്‍ ....
എപ്പോള്‍ വേണമെങ്കിലും മുഴങ്ങാവുന്ന
ഒരു മണിനാദം കേള്‍ക്കുന്നത് വരെ,
അതുമാത്രം ലക്ഷ്യമാകുന്ന യാത്രയില്‍.......

വേഗത്തില്‍ പോണോ ..??
അതോ..?
സാവധാനത്തില്‍ പോണോ ?

Tuesday, September 18, 2012

കാറുള്ളവര്‍


മോട്ടോര്‍കാറേറിയല്പ്പന്മാര്‍
റോഡില്‍ പറ പറക്കുന്നു ;
മഴക്കാറു നോക്കി 'നടക്കുന്നോര്‍ '
മാനത്തേക്കു പറക്കുന്നു !!


Monday, September 17, 2012

= കാരണങ്ങള്‍ =
വേണമൊരു കാരണം,

കാര്യങ്ങള്‍ മിണ്ടുവാന്‍ ;

തമ്മില്‍ ചിരിക്കുവാന്‍ ;

അങ്ങോട്ട്‌ പോകുവാന്‍ ;

ഇങ്ങോട്ട് പോകുവാന്‍ ;

എന്തിനും ഏതിനും !!കാരണമില്ലാതെ ചിരിക്കുന്നവന്‍  ഭ്രാന്തന്‍ !


കാരണമില്ലാതെ മിണ്ടുന്നവന് വിലയില്ല !


കാരണമില്ലാതെ വന്നു കയറുന്നവന്‍ തെണ്ടി ..!കാരണം 'ഉണ്ടാക്കാനും' ഒരു കാരണം വേണം (ത്രേ)  !

വലിയ കാരണങ്ങള്‍ക്ക് ചെറിയ കാരണങ്ങള്‍ പെടക്കുന്നവനാണ് 'പുലി' (ത്രേ!) !!


എന്നാലും കാരണവരേ,ഒന്ന് ചോദിക്കട്ടെ ,

എന്താ ഈ കാരണത്തിന് കാരണം ..? !!!

Sunday, September 16, 2012

ഹെയില്‍ ഹിറ്റ്‌ലര്‍ [Heil Hitler]പരാജിതന്‍റെ ..
ആത്മഹത്യ പോലും

മാന്യമായി വ്യാഖ്യാനിക്കപ്പെടുകയില്ല.!

തോറ്റുതുന്നംപാടി ..........
പേടിത്തൊണ്ടന്‍..........,.............. ,
ചങ്കുറപ്പില്ലാത്ത്തവന്‍ ...!!!

അവന്റെ, വേദനയുടെ പൊള്ളുന്ന വെയില്‍
അപകീര്‍ത്തിയുടെ പരിഹാസപടലങ്ങളില്‍
വിങ്ങിമൂടപ്പെടും .

എന്നാല്‍......

വിജയ കുത്തകാധിപനായി,
തോല്‍വി ഭയന്നൊരു പകല്‍ധീരന്‍
ശ്വാസം വലി നിര്‍ത്തിയാല്‍.......,.....

' നീറിച്ചാരമാകുമ്പോളും
സുഗന്ധം വമിക്കുന്ന ചന്ദനത്തിരി പോലെ ..!
വിജയസുഗന്ധമുള്ള (?!)
ഒടുക്കത്തെ കീഴടങ്ങല്‍ ' ..!!!!!

Friday, September 14, 2012

??==??ചോദ്യോത്തരം ??==??(ഒരു 'കോപ്പി പേസ്റ്റ്‌ പോയം ' !!)
ചോദ്യം :


"പഠിപ്പു തീര്‍ന്നാല്‍,  പള്ളിക്കൂടം 
വിട്ടുകഴിഞ്ഞെന്നാല്‍....,
പറയുക പറയുക പിന്നീടെന്തൊരു
പണിക്കു  പോകും നീ ? "


ഉത്തരം  :

"തിങ്കളും താരങ്ങളും, തൂവെള്ളി കതിര്‍ ചിന്നും
തുംഗമാം വാനിന്‍ ചോട്ടിലാണെന്റെ വിദ്യാലയം" ..!!


(കടപ്പാട് : കവികള്‍ ..ശ്രീ : ചെമ്മനം ചാക്കോ ,ശ്രീ ഒളപ്പമണ്ണ )


  :))

Wednesday, September 5, 2012

ഗുരുത്വാകര്‍ഷണ സംവരണം !!


ആപ്പിള്‍ വീഴുന്നതും ,തേങ്ങ വീഴുന്നതും 
'ഗുരുത്വം' ആകര്‍ഷിക്കുന്നത് കൊണ്ട് .. ? !!


അപൂപ്പന്‍ താടിക്കും നീരാവിക്കും ഗുരുത്വം ഇല്ലേ..? 


അതോ..... ദുര്‍ബല വിഭാഗ സംവരണം ആണോ ..? 


ഗുരുത്വം ഇല്ലെങ്കില്‍ ആണോ ദുര്‍ബല വിഭാഗം ആകുന്നതു ..? 

ഗുരുത്വം ഇല്ലാത്ത ജന്മങ്ങള്‍ ...??? !


"ഏയ്‌..................,.......................ചുപ്‌ രഹോ ..

അങ്ങനെ പറയരുത്... വിഡ്ഢിത്തം ..!"


"അതെന്താ ..? "


"ജന്മനാ ജായതേ അപ്പൂപ്പന്‍ താടി ;

കര്‍മ്മണാ ജായതേ തേങ്ങാ .." !!

Sunday, September 2, 2012

സത്യത്തില്‍ എന്തിനാണ് ജീവിക്കുന്നത് ...?

കുറച്ചു ചിന്തകള്‍ പങ്കു വെച്ചിരിക്കുന്നു...  നിങ്ങളുടെയും കാഴ്ചപ്പാടുകള്‍ പങ്കുവെച്ചാല്‍....,...  അറിയാനും മനസ്സിലാക്കാനും താത്പ്പര്യം ഉണ്ട്.ഇവിടെ ക്ലിക്ക്‌ ചെയ്യുക ..  ----->> http://vaktharakam.blogspot.in/2012/06/blog-post.html


നന്ദി !

Saturday, September 1, 2012

~`~~~~~~~~((( കാലഹാസം ))) ~~~~~~~~`~


ഒരു രാത്രി മുഴുവന്‍
പൊട്ടി,വിങ്ങി,ഏങ്ങി,അലറി..കരഞ്ഞിട്ടും ..
അസ്തമനത്തിന്റെ ദുഃഖം ....തീര്‍ന്നില്ല.

ദുഃഖ സാഗരത്തില്‍
ഒന്നു മുങ്ങിക്കുളിക്കുംപോഴേക്കും ,
നേരം പുലര്‍ന്നിരുന്നു.

ഉദയാനുഭൂതി...........ഹായ് ..!!!

ഹൃദയം, നിറഞൊഴുകുമായിരുന്നോ ? !

പക്ഷെ......

പെരിയ സന്തോഷക്കെട്ടുപൊട്ടി ഒഴുകി ,
അന്തിവാനില്‍ ചോരച്ചാലുകള്‍ തീര്‍ത്തു .
പകലിന്റെ പോരാളി.. മുങ്ങിച്ചത്തു.

സുഖദുഃഖ ആന്ദോളനങ്ങള്‍ക്കിടയില്‍
തൂങ്ങിയാടിയ ജീവിതം;
പൊട്ടി പൊട്ടി ചിരിച്ചു.

തീനനവ്‌


.


അഗ്നിയായ്‌ ജ്വലിച്ചുയര്‍ന്നവള്‍

മഴയായ്‌ പെയ്തു, നിറയുന്നു.