"ചേട്ടാ, ശരിക്കും ഈ ദൈവം ഉണ്ടോ?"
"അറിയില്ല"
"ആട്ടെ,അറിയാന്‍ വല്ല മാര്‍ഗ്വോം ണ്ടോ?"
"ആ,പിന്നില്ലാതെ."
"എന്താ...?"
"ദൈവത്തിനോട് ചോദിക്കണം."
****************************************
(2)പരിസ്ഥിതി സംരക്ഷണം.
നേതാവ് :"നമ്മുടെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏകീകരിച്ച് മുന്നോട്ടു കൊണ്ടുപോകാന്‍ ഒരു
ഓഫീസ് ആവശ്യമുണ്ട്."
അനുയായി :ഏതെങ്കിലും ഒരു മുറി വാടകക്കെടുത്താല്‍ പോരെ?"
നേതാവ് :"എങ്കില്‍ നമുക്ക് ആ കുന്നുമാന്തിയ സ്ഥലത്തെ പുതിയ കെട്ടിടത്തില്‍
അന്വേഷിച്ച്ചാലോ?അവിറെയാകുമ്പോ ഇപ്പം വാടക കുറവുണ്ട്."
====================================
(3)ആത്മാവുള്ള കവിത..!!
"ഹും...ഇതിനെയൊക്കെ കവിത എന്ന് പറയാനൊക്കുമോ...ആത്മാവില്ലാത്ത കൊറേ വരികള്‍."
"ശരിയായ കവിത കാണാന്‍ നാം എവിടെ പോകണം മാഷേ..?"
"എന്റെ വീട്ടിലേക്കു വരൂ..അവിടെ നിറയെ വിറ്റുപോകാത്ത എന്റെ കവിതാ പുസ്തകങ്ങള്‍ ആണ്.....'ചവറ്റു
കൊട്ടയില്‍' വരെ ".
No comments:
Post a Comment