തര്‍ക്കം,തര്‍ക്കം
ഗംഭീര തര്‍ക്കം.
കവിതയുടെ ഉടമ
കവിയോ ഭാഷയോ ?
വ്യവഹാര മണ്ഡപത്തില്‍
ന്യായാധിപ പ്രഭുക്കള്‍
നിന്ന് വിയര്‍ത്തു.
കവിയെ തഴഞ്ഞാല്‍
ഇനി കവിതകള്‍ കേട്ടില്ലെങ്കിലോ ?
ഭാഷയെ തഴഞ്ഞാല്‍
ശബ്ദം നിലച്ചെങ്കിലോ ?
തര്‍ക്കം,ഗംഭീര തര്‍ക്കം..!
തീര്‍പ്പ് കല്‍പ്പനകള്‍
നാളെ നാളെ,നീളെ നീളെയായി.
ഒടുക്കം ഓടിയൊളിക്കാന്‍
ഇടമില്ലാതായപ്പോള്‍
വിധി തീര്‍പ്പ് വന്നു.
'ക' കവികള്‍ക്കും
'വിത' ഭാഷക്കും.
അന്ന് മുതലാണത്രേ
ഭാഷയില്‍ 'വിതച്ച്'
കവികള്‍
'ക' ഉണ്ടാക്കിത്തുടങ്ങിയത് !!!
ha ithu kollaalo....
ReplyDelete.......... :)
ReplyDelete