സങ്കല്‍പ്പ പര്‍വ്വതങ്ങള്‍ക്കപ്പുറം
പ്രതീക്ഷതന്‍ അരുണോദയം ;
അരുണ കിരണ മോഹമോടെ
വെമ്പിടും പ്രണയ കമലം ;
സ്വപ്നത്തില്‍ പെയ്യുന്ന മഴയ്ക്ക് ചൂടാന്‍
കമ്പിയൊടിഞ്ഞ കാലന്‍ കുട ;
ഉച്ച നിശ്ശ്വാസങ്ങളുടെ ആരോഹണാ-
വരോഹണങ്ങളില്‍ യാത്ര ചെയ്യാന്‍
പ്രാണഭയത്തീവണ്ടിയില്‍
ആത്മധൈര്യത്തിനു സംവരണച്ചീട്ട് ;
കാലചക്രത്തിന്റെ ആണിപോയി
കാലങ്ങളില്ലാതായി ;
'യമഹ' തെറിച്ചു വീണപ്പോള്‍
തലക്കോട്ട കെട്ടിയിരുന്നില്ല ,
ആശുപത്രിക്കിടക്കയില്‍
കാലനും കാലക്കേട്;
ആശയറ്റ പാനീയം
നാലുകാലില്‍ നൃത്തം ചവിട്ടി ;
നഗരത്തിന്റെ കോണുകളില്‍
ആകാശങ്ങള്‍ ഇടിഞ്ഞു;
കഞ്ചനില്‍ കുഞ്ചന്‍ വന്നൂ
കുഞ്ചുവിന്‍ നെഞ്ചകത്തും ;
തെക്കന്‍കാറ്റുവീശിയപ്പോള്‍
ശുഭാപ്തിക്കെട്ടിടം തകര്‍ന്നോ..?
ഇല്ലാ..
സങ്കല്‍പ്പ പര്‍വ്വതങ്ങള്‍ക്കപ്പുറം .....
....ശ്ശെ ....
പ്രതീക്ഷതന്‍ അരുണോദയം ;
അരുണ കിരണ മോഹമോടെ
വെമ്പിടും പ്രണയ കമലം ;
സ്വപ്നത്തില്‍ പെയ്യുന്ന മഴയ്ക്ക് ചൂടാന്‍
കമ്പിയൊടിഞ്ഞ കാലന്‍ കുട ;
ഉച്ച നിശ്ശ്വാസങ്ങളുടെ ആരോഹണാ-
വരോഹണങ്ങളില്‍ യാത്ര ചെയ്യാന്‍
പ്രാണഭയത്തീവണ്ടിയില്‍
ആത്മധൈര്യത്തിനു സംവരണച്ചീട്ട് ;
കാലചക്രത്തിന്റെ ആണിപോയി
കാലങ്ങളില്ലാതായി ;
'യമഹ' തെറിച്ചു വീണപ്പോള്‍
തലക്കോട്ട കെട്ടിയിരുന്നില്ല ,
ആശുപത്രിക്കിടക്കയില്‍
കാലനും കാലക്കേട്;
ആശയറ്റ പാനീയം
നാലുകാലില്‍ നൃത്തം ചവിട്ടി ;
നഗരത്തിന്റെ കോണുകളില്‍
ആകാശങ്ങള്‍ ഇടിഞ്ഞു;
കഞ്ചനില്‍ കുഞ്ചന്‍ വന്നൂ
കുഞ്ചുവിന്‍ നെഞ്ചകത്തും ;
തെക്കന്‍കാറ്റുവീശിയപ്പോള്‍
ശുഭാപ്തിക്കെട്ടിടം തകര്‍ന്നോ..?
ഇല്ലാ..
സങ്കല്‍പ്പ പര്‍വ്വതങ്ങള്‍ക്കപ്പുറം .....
....ശ്ശെ ....
ഒരു ഉറക്കം വെറുതേ പോയി..!!
No comments:
Post a Comment