Saturday, June 4, 2011

)))))))))) വിഡ്ഢി (((((((((((

കല്ലുരുട്ടിക്കയറ്റിയാ കുന്നിന്റെ
മോളില്‍നിന്നങ്ങു താഴോട്ടുരുട്ടീട്ടു
പൊട്ടിയാര്‍ത്തു ചിരിച്ചവനൊരു വിഡ്ഢി .

അന്തിയോളം കോരി നിറച്ചൊരു
വമ്പന്‍ കുടമതു തട്ടിയുടച്ചിട്ടു
അന്തമില്ലാതെ നോക്കുന്നവന്‍ വിഡ്ഢി .

മഞ്ഞുകട്ടക്കു വര്‍ണ്ണം കൊടുക്കുവാന്‍
കയ്യിലെപ്പണം വാരിക്കൊടുത്തിട്ടു
ചായക്കൂട്ടുകള്‍ വാങ്ങുന്നവന്‍ വിഡ്ഢി .

പത്തു കൊടുത്തിട്ടു നൂറതു വാങ്ങുവാന്‍
ചിട്ടിയില്‍ക്കേറി ഗോപിക്കുറി തൊട്ട്,
ചിട്ടീ മുതലാളി മുങ്ങുന്ന നേരത്ത്
കുന്തിച്ചിരുന്നങ്ങു മോങ്ങുന്നവന്‍ വിഡ്ഢി.

പല്ലിളിച്ചന്നു കാട്ടിയ പെണ്ണിനെ
ബുദ്ധിപൂര്‍വ്വം വളച്ചു തിരിച്ചിട്ടു
പ്രാന്തിയെക്കെട്ടി പൊല്ലാപ്പെടുത്തൊരു
കാമുകന്‍ നല്ല സുന്ദരനാം വിഡ്ഢി.

ഗുരുവിന്‍ പരിഹാസ ഹാസം സഹിക്കാതെ
ശുണ്ഡിയെടുത്തന്നേഴാം തരം നിര്ത്തിയിന്നെ-
ഴുപതിന്‍ ചാക്കെടുക്കുന്നവന്‍ വിഡ്ഢി.

ഒന്നുമില്ലാതെ വന്നു കയറീട്ടു
ആധിവ്യാധികളായിയൊടുങാത്ത
മത്സരത്തോടെ ജീവിച്ചു തീര്‍ത്തിട്ടു
ഒന്നുമില്ലാതെ ചത്തു പോകുന്ന നാം
വിഡ്ഢിയല്ലാ 'വെറും' വിഡ്ഢിയല്ലാ..!!!!

8 comments:

  1. ഇവിടെ ആദ്യം വന്ന ഞാനും വിഡ്ഡിയായോ ?

    ReplyDelete
  2. മഞ്ഞുകട്ടക്കു വര്‍ണ്ണം കൊടുക്കുവാന്‍
    കയ്യിലെപ്പണം വാരിക്കൊടുത്തിട്ടു
    ചായക്കൂട്ടുകള്‍ വാങ്ങുന്നവന്‍ വിഡ്ഢി.. :)

    ReplyDelete
  3. ആദ്യമായി ഇവിടെയെത്തിയ,അഭിപ്രായം രേഖപ്പെടുത്തിയ മൊയ്തീന്‍ ഇക്കക്കും സാജന്‍ ചേട്ടനും വളരെ നന്ദി.... :)

    ReplyDelete
  4. ആശംസകള്‍ ഹരീദ് .....
    എല്ലാം ഒന്നോടിച്ചു വായിച്ചു..
    നന്നായിടുണ്ട്..
    വിശദമായി പിന്നെ എഴുതാം...

    ReplyDelete
  5. നന്ദി , ശ്രീകുമാര്‍ സര്‍. :)

    ReplyDelete
  6. ആശംസകള്‍ സുഹൃത്തെ...

    word verification ozhivaakkoo...

    ReplyDelete