Thursday, August 18, 2011

നന്ദികെട്ടവന്‍


എന്നും ഉദിച്ചസ്തമിക്കുന്നതിന്

സൂര്യനോട് നന്ദി, 'പറയണം' ? !

ഈ നിമിഷങ്ങളില്‍ എന്നെ നിലനിര്‍ത്തുന്നതിന്

ശ്വാസവായുവിനോടു നന്ദി, 'പറയണം' ? !

ഞാന്‍ ചെയ്ത ജോലിക്ക് കൂലി തരുന്നതിനു

മുതലാളിയോട് നന്ദി, 'പറയണം' ? !

വഴി തെറ്റാതെ എത്തിക്കുന്നതിന്

സാരഥിയോട് നന്ദി 'പറയണം' ? !

എന്റെ വാക്കിനു നിങ്ങള്‍ മറുപടി പറയുമ്പോള്‍

നിങ്ങളോട് ഞാന്‍ നന്ദി, 'പറയണം' ? !



സത്യത്തില്‍ ഞാന്‍ മടുത്തിരിക്കുന്നു.........



ജീവിക്കുന്നതിന്‌ ഞാന്‍ എന്നോട്

ഇത് വരെ നന്ദി, 'പറഞ്ഞിട്ടില്ല'. !

അങ്ങനെ എനിക്ക്,ഞാനൊരു നന്ദി കെട്ടവനായി..!!




ആത്മാര്‍ത്ഥതയുടെ നന്ദി 'ബോധത്തെ' തിരസ്കരിച്ച്

ഔപചാരികതയുടെ ഒരു ഒടുക്കത്തെ നന്ദി 'പറച്ചില്‍'.



ഒരു ഹൃദയത്തുടിപ്പ് പോലും സമര്‍പ്പിക്കാതെ

യാന്ത്രികതയുടെ അച്ചില്‍വാര്‍ത്ത നന്ദി 'പറച്ചിലുകള്‍ '.............

കണ്ടുപിടിച്ചത്... ..ഏത്......നന്ദി 'കെട്ട' വനാണ്..??
??


7 comments:

  1. ഇത്രയും “നിന്ദ” അരുത്

    ReplyDelete
  2. maunathil prasarikunna sneham matram..iniyum ezhuthooooo...

    ReplyDelete
  3. ഇത്ര വിഷമിക്കാന്‍എന്ത് പറ്റി..???

    ReplyDelete
  4. Vaayikkukayum chinthakal/sandehangal pankuvecha eavareyum santhosham ariyikkunnu... :-)

    ReplyDelete
  5. ഓരോ നിമിഷവും നന്ദിയോടെ സ്മരിക്കണം,,
    ആ ചൈതന്യത്തോട്‌..,പ്രകൃതിയോടു....
    ആ സ്മരണയാണ്‌ നമുക്ക് തിരിച്ചു നല്‍കാവുന്ന ഏക കാര്യം......
    അല്ലെ ?

    ReplyDelete