Sunday, October 21, 2012

ശൂന്യതാ വിഭ്രമം !!






ഒന്നുമില്ലെന്നറിഞ്ഞാലും 
എല്ലാമൊന്നെന്നറിഞ്ഞാലും
അങ്ങനെക്കരുതി ജീവിതം 
നടക്കില്ലാള്ക്കൂ ട്ടങ്ങളില്‍ 

വിഷാദം ഭാരമായ്‌ വന്നാല്‍ 
തോന്നിടാം താഴെ വെക്കുവാ-
നന്നേരം 'ഒന്നുമി'ല്ലെങ്കില്‍ 
പിന്നെവിടെ കൊണ്ടു വെച്ചിടും ?!

ഹര്‍ഷ ദു:ഖങ്ങളില്ലാതെ 
ജീവിക്കാനുപദേശമോ ?
എങ്കില്‍ ഞാനൊന്നു ചോദിക്കാം 
എന്തിനങ്ങനെ ജീവിതം ? !

ഇല്ലാത്തെനിക്ക് കൂട്ടായി -
ട്ടില്ലാത്തോരി,ല്ലായ്മയാം ഉണ്മ,
യങ്ങു ണ്ടാക്കി വിളയാടിടാം.!

കണ്ണടച്ചാല്‍ കാണുന്നാ 
വെട്ടവും വെട്ടമല്ലയോ..? !!!

ഒടുക്കമങ്ങെടുക്കും നേരം 
വീണ്ടും ചൊല്ലിടാം നാസ്തി ;
അതുവരെ പിടിച്ചു നില്‍ക്കുവാന്‍ 
നാസ്തിയില്‍ , അസ്ഥി കുത്തിടാം !!!

8 comments:

  1. """എഴുതിയത് Harid Sharma .K (ഹരിദ് ശര്‍മ്മ.കെ) at 12:20 AM """

    ഉറക്കമില്ലയ്മയനെന്റെ ഉറക്കം

    ReplyDelete
  2. നന്നായിട്ടുണ്ട്...:)

    ReplyDelete
  3. വികാരഭാരിതം..... ആര്‍ദ്രം........ സ്വല്പം ശോകവും.......... അല്ലെ മാഷേ.... ഏതായാലും എനിക്കിഷ്ടപ്പെട്ടു.... ആശംസകള്‍...........


    എനിക്കുമുണ്ടൊരു ബ്ലോഗ്‌..... വരുമെന്നും ചങ്ങാതിയാകുമെന്നും വിശ്വസിക്കുന്നു.........
    www.vinerahman.blogspot.com

    ReplyDelete
  4. എന്താണ് എഴുതെണ്ടാതെന്നറയില്ല.. ആകെ ഒരു വിഭ്രമം ... വിഷാദം ഭാരമായ്‌ വന്നാല്‍
    തോന്നിടാം താഴെ വെക്കുവാ-
    നന്നേരം 'ഒന്നുമി'ല്ലെങ്കില്‍
    പിന്നെവിടെ കൊണ്ടു വെച്ചിടും ?!
    superb lines... ശര്‍മാജീ ഇത് നന്നായിട്ടുണ്ട് ... ചികിത്സ ഉടന്‍ തന്നെ തുടങ്ങണം.. ഇതിപ്പോ ഏതാണ്ട് മൂത്ത ഒരവസ്ഥയില്‍ എത്തിയിടുണ്ട്

    ReplyDelete
  5. "ഹര്‍ഷ ദു:ഖങ്ങളില്ലാതെ
    ജീവിക്കാനുപദേശമോ ?,
    എങ്കില്‍ ഞാനൊന്നു ചോദിക്കാം
    എന്തിനങ്ങനെ ജീവിതം ? "

    മായയും സത്യവും കൂടിക്കലര്‍ന്ന ലൌകിക ജീവിതത്തില്‍ മുകളില്‍ പറഞ്ഞ വരികള്‍ വളരെ അര്‍ത്ഥവത്തായി തോന്നുന്നു. സര്‍വ്വവും ഈശ്വരനില്‍ അര്‍പ്പിച്ചു, ദുഃഖം വരുമ്പോള്‍ കരയാതെയും, സന്തോഷം വരുമ്പോള്‍ ചിരിക്കാതെയും, ആഗ്രഹങ്ങള്‍ ഇല്ലാതെയും ഉള്ള ജീവിതം... എന്തിനു ??

    ReplyDelete
  6. കണ്ണടച്ചാലും കാണുന്ന വെട്ടം മാത്രമാണ് വെട്ടമെന്നോതണം
    എന്നുണ്ട് .. എങ്കിലും
    അറിയില്ല.. പറയില്ല ഒരക്ഷരം പോലും ഞാന്‍
    ഇതുപോലെയങ്ങനെ ജീവിച്ചിടാം ..

    ReplyDelete