Wednesday, December 26, 2012

സത്യാഭാസം അഥവാ ദഹിക്കാത്ത സത്യം !


ദഹിച്ചാല്‍ ചാവുന്ന സത്യം . 
====================

ഡിസംബറും ജനുവരിയുമില്ലാത്താകാശ താരകങ്ങളെ 
നിങ്ങള്‍ക്കെന്‍ പുതുവത്സരാശംസകള്‍ !


ഉദയാസ്തമനങ്ങളില്ലാത്തൊരര്‍ക്കനെന്‍ 
ശുഭോദയ, ശുഭദിനാശംസകള്‍ !


ആദിയും അന്തവുമില്ലാതെല്ലാംമായെയെന്നുദ്ഘോഷിച്ചവര്‍ക്കും
ജയന്തി ആശംസകള്‍ ! 



മിഥ്യയാമുദയാസ്തമനങ്ങള്‍ എനിക്കും മിഥ്യയായാല്‍ 
പിന്നെനെനിക്കുമെന്നുടെ യൊടുക്കത്തെയാദരാന്ജലി ! 


ഓ...... ഇനി ഞാനും മിഥ്യയായിരിക്കും ...
എങ്കില്‍ ഞാന്‍ വാങ്ങിയ കടവും മിഥ്യ !! 



ഹേ ... മായാവാദികളേ ......

ഞാനും നിങ്ങളും മായ തന്നെ (ആയിരിക്കാം) ... പക്ഷെ ...
ഞാനും നിങ്ങളും മായയാകുന്നത് വരെ 
ഞാനും നിങ്ങളും മായയല്ല .. ഒന്നും മായയല്ല . 



ജീവിതപ്പെരുമഴയില്‍ നനഞ്ഞു കുളിച്ചു കുളിരുന്നവന് 
തത്വ വാദങ്ങളുടെ ഓട്ടക്കുട സമ്മാനിച്ചു ,
മാറി നിന്ന് ചിരിക്കല്ലേ .... പണ്ടാരങ്ങളെ .

9 comments:

  1. പണ്ടാരമല്ലേ.. ചിരിക്കുമവന്‍ മാറി നിന്ന് തന്നെ ..
    അഭിവാദ്യങ്ങളെ സ്വീകരിക്കുന്നു ഞാന്‍ മാറി നിന്ന് ചിരിക്കുവനായ് തന്നെ..

    ReplyDelete
    Replies
    1. വായ്ച്ചതിനും അഭിപ്രായം കുറിച്ചതിനും നന്ദി :)

      Delete
  2. കള്ളപ്പണ്ടാരം... സന്യാസീ ഭാവം.... പൂച്ച സന്യാസി !!

    ReplyDelete
  3. മായ മായ മായ

    സകലവും മായ

    ReplyDelete
  4. വാനോളം ഉയര്‍ന്നാല്‍ രാവും പകലുമില്ല... തുടക്കവും ഒടുക്കവുമില്ല... എല്ലാം കാലപ്രവാഹം.... മന്ദമാരുതനോപ്പം ഒരു അപ്പൂപ്പന്‍ താടിയായി പറന്നു നടക്കാന്‍ എന്ത് രസമായിരിക്കാം......

    ReplyDelete
  5. മായാ വാദികള്‍ നിന്നെ വെറുതെ വിടുമെന്ന് തോന്നുന്നില്ല...സൂക്ഷിച്ചോ ...

    ReplyDelete
  6. ഏവര്‍ക്കും നന്ദി പറയുന്നു. !

    ReplyDelete
  7. മായയാല്‍ മുങ്ങിയ മായയുണ്ടോ മായുന്നു മാനുഷനുളളകാലം..!!

    ReplyDelete