Sunday, September 16, 2012

ഹെയില്‍ ഹിറ്റ്‌ലര്‍ [Heil Hitler]



പരാജിതന്‍റെ ..
ആത്മഹത്യ പോലും

മാന്യമായി വ്യാഖ്യാനിക്കപ്പെടുകയില്ല.!

തോറ്റുതുന്നംപാടി ..........
പേടിത്തൊണ്ടന്‍..........,.............. ,
ചങ്കുറപ്പില്ലാത്ത്തവന്‍ ...!!!

അവന്റെ, വേദനയുടെ പൊള്ളുന്ന വെയില്‍
അപകീര്‍ത്തിയുടെ പരിഹാസപടലങ്ങളില്‍
വിങ്ങിമൂടപ്പെടും .

എന്നാല്‍......

വിജയ കുത്തകാധിപനായി,
തോല്‍വി ഭയന്നൊരു പകല്‍ധീരന്‍
ശ്വാസം വലി നിര്‍ത്തിയാല്‍.......,.....

' നീറിച്ചാരമാകുമ്പോളും
സുഗന്ധം വമിക്കുന്ന ചന്ദനത്തിരി പോലെ ..!
വിജയസുഗന്ധമുള്ള (?!)
ഒടുക്കത്തെ കീഴടങ്ങല്‍ ' ..!!!!!

4 comments:

  1. അപ്പൊ ഹിറ്റ്ലര്‍ ആരാണ് എന്നാ പറഞ്ഞത് ?

    ReplyDelete
  2. ജര്‍മ്മനിയിലെ പഴയ നാസി പട്ടാളത്തിന്റെ ഒരു മുദ്രാവാക്ക്യം ആണ്. 'ഹിറ്റ്‌ലര്‍ വിജയിക്കട്ടെ ' എന്നാണ് ഏതാണ്ട് അര്‍ത്ഥം വരുന്നത്. ഈ പറയുന്ന ഹിറ്റ്‌ലര്‍ ഒടുക്കം ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് കേട്ട് കേള്‍വി. (അല്ല എന്ന് വാദിക്കുന്നവരും ഉണ്ട്.)

    ReplyDelete
  3. തോല്‍വി ഭയന്നൊരു പകല്‍ധീരന്‍ ... :)

    എഴുത്ത് മനോഹരം
    ആശംസകള്‍

    ReplyDelete