Friday, August 23, 2013

~`~`~`~ഒഴുകുന്നവര്‍ `~`~`~`~`





കാടൊഴുകി മാടൊഴുകി
മുത്തൊഴുകിയെത്താം
നാട്ടാരു മൊത്തം നീന്തിത്തുടിക്കാം.


അഴകാണ് ഹരമാണ് പുണ്യമീ പുഴയെന്നു
മാലോകരൊന്നായ്‌ കീര്‍ത്തനം ചൊല്ലാം .



ആകെക്കവിഞൊഴുകി ഉന്മാദിയാവാം .



എങ്കിലോ,യാര്‍ക്കും വരാം പഞ്ഞ കാലം ,!
ആകെ ക്ഷയിച്ചിടാം വറ്റി വരണ്ടിടാം !


നീന്തിത്തിമിര്‍ക്കുവാന്‍ കുട്ടികളെത്താത്ത
ചൂണ്ടയില്‍ ഭാഗ്യത്തപസ്സികള്‍ ഇല്ലാത്ത
ആര്‍ക്കുമേ വേണ്ടാത്തൊ,രാറായി മാറിടാം .



എങ്കിലു,മാവലായീ പുഴക്കിപ്പോഴും
താന്‍ തന്നെ താനായി ഒഴുകിയകലുവാന്‍
ആരെങ്കിലും വന്നു കൊന്നു കിട്ടിയാല്‍ ചാവാം !!


`~`~`~`~`~`~`~`~`~`~`~`~`~`~`~`~`



[Picture courtesy to Google !] 

9 comments:

  1. അഴകാണ്,ഹരമാണ്,പുണ്യമാണ് പുഴ..!! സത്യം. നല്ല വരികൾ.അഴകോടെ തന്നെയൊഴുകുന്നു.കവിതാ വിഭാഗത്തിലേക്ക് പോസ്റ്റ് ചെയ്യൂ.

    ശുഭാശംസകൾ...

    ReplyDelete
  2. 1.മാവലായീ പുഴക്കിപ്പോഴും താന്‍ തന്നെ താനായി
    2.ഒഴുകിയകലുവാന്‍
    3..ആരെങ്കിലും വന്നു കൊന്നു കിട്ടിയാല്‍ ചാവാം !

    ഒഴുകി അകലുക തന്നെയാണ്. അകന്ന് അകന്ന് കാണാതെ ആവുക..പുഴയുടെ വികാരം. അതിന്റെ ഒഴുക്കാണ് ഇവിടെ കണ്ടത്. ഇനിയും പുഴകളൊഴുകട്ടെ. ആശംസകള്‍ !

    ReplyDelete
    Replies
    1. 'ചാവുന്നതല്ല... കൊല്ലുന്നതാണ് ' !

      :)


      നന്ദി !!

      Delete
  3. പുഴ ഒഴുകട്ടെ...കവിത വിരിയട്ടെ

    ReplyDelete
  4. പുഴ ഒഴുകുന്നതുപോലെ!!

    ReplyDelete
  5. കൊള്ളാം
    നന്നായിരിക്കുന്നു

    ReplyDelete