കാടൊഴുകി മാടൊഴുകി
മുത്തൊഴുകിയെത്താം
നാട്ടാരു മൊത്തം നീന്തിത്തുടിക്കാം.
അഴകാണ് ഹരമാണ് പുണ്യമീ പുഴയെന്നു
മാലോകരൊന്നായ് കീര്‍ത്തനം ചൊല്ലാം .
ആകെക്കവിഞൊഴുകി ഉന്മാദിയാവാം .
എങ്കിലോ,യാര്ക്കും വരാം പഞ്ഞ കാലം ,!
ആകെ ക്ഷയിച്ചിടാം വറ്റി വരണ്ടിടാം !
നീന്തിത്തിമിര്‍ക്കുവാന്‍ കുട്ടികളെത്താത്ത
ചൂണ്ടയില്‍ ഭാഗ്യത്തപസ്സികള്‍ ഇല്ലാത്ത
ആര്‍ക്കുമേ വേണ്ടാത്തൊ,രാറായി മാറിടാം .
എങ്കിലു,മാവലായീ പുഴക്കിപ്പോഴും
താന്‍ തന്നെ താനായി ഒഴുകിയകലുവാന്‍
ആരെങ്കിലും വന്നു കൊന്നു കിട്ടിയാല്‍ ചാവാം !!
`~`~`~`~`~`~`~`~`~`~`~`~`~`~`~`~`
`~`~`~`~`~`~`~`~`~`~`~`~`~`~`~`~`
[Picture courtesy to Google !]
അഴകാണ്,ഹരമാണ്,പുണ്യമാണ് പുഴ..!! സത്യം. നല്ല വരികൾ.അഴകോടെ തന്നെയൊഴുകുന്നു.കവിതാ വിഭാഗത്തിലേക്ക് പോസ്റ്റ് ചെയ്യൂ.
ReplyDeleteശുഭാശംസകൾ...
നന്ദി !
Delete1.മാവലായീ പുഴക്കിപ്പോഴും താന്‍ തന്നെ താനായി
ReplyDelete2.ഒഴുകിയകലുവാന്‍
3..ആരെങ്കിലും വന്നു കൊന്നു കിട്ടിയാല്‍ ചാവാം !
ഒഴുകി അകലുക തന്നെയാണ്. അകന്ന് അകന്ന് കാണാതെ ആവുക..പുഴയുടെ വികാരം. അതിന്റെ ഒഴുക്കാണ് ഇവിടെ കണ്ടത്. ഇനിയും പുഴകളൊഴുകട്ടെ. ആശംസകള്‍ !
'ചാവുന്നതല്ല... കൊല്ലുന്നതാണ് ' !
Delete:)
നന്ദി !!
പുഴ ഒഴുകട്ടെ...കവിത വിരിയട്ടെ
ReplyDeleteThanks !
Deleteപുഴ ഒഴുകുന്നതുപോലെ!!
ReplyDeleteകൊള്ളാം
ReplyDeleteനന്നായിരിക്കുന്നു
:)
Delete