Sunday, August 25, 2013

(#) ആവേശ രാമന്മാര്‍ (#)



വടക്ക് നിന്നും പടിഞ്ഞാറ് നിന്നും 

ഏതോ അയല്‍ /ദരിദ്ര വാസികള്‍ 
കല്ലെറിയുന്നു ,
വേലി പൊളിക്കുന്നു ,
വെല്ലു വിളിക്കുന്നു ;



കിഴക്കേ കണ്ടത്തിലെ കൃഷി 
ആനക്കും പന്നിക്കും മാത്രമായ്
ആനന്ദം നല്‍കുന്നു ;



മണിക്കൂറുകള്‍ ഇടവിട്ട് , കടക്കാര്‍ 
മണി കൊട്ടി പേടിപ്പിക്കുന്നു ;



അപ്പോള്‍ ,



അപ്പോള്‍ ... അപ്പോള്‍ ...അപ്പോള്‍ ...

പുതിയ കുപ്പായം വാങ്ങിത്തന്നില്ലെങ്കില്‍ 
വീടിനു തീവെക്കും എന്ന മട്ടില്‍ 
തലയടിച്ചു നിലവിളിക്കുന്ന 
ചില 
മക്കള്‍.,.

[Picture courtesy to Google !] 

24 comments:

  1. ന്യൂ ജനറേഷന്‍ പിള്ളേരാ.

    ReplyDelete
  2. പുതിയ കുപ്പായം വാങ്ങിത്തന്നില്ലെങ്കില്‍
    വീടിനു തീവെക്കും എന്ന മട്ടില്‍
    തലയടിച്ചു നിലവിളിക്കുന്ന
    ചില
    മക്കള്‍.,.നന്നായിട്ടുണ്ട് .,.,.,തുടരുക ആശംസകള്‍

    ReplyDelete
  3. കവിത എത്രത്തോളമുണ്ടെന്ന് കവികള പറയട്ടെ -
    അവതരിപ്പിച്ച സംഭവം രസായി.

    ReplyDelete
  4. മക്കൾ കരയുന്നതും അമ്മമാർ കാണണം, പരിഹാരം കാണണം, അത് പുതിയ കുപ്പായത്തിനാണെങ്കിലും, ഒരു പിടി ചോറിനാണേങ്കിലും..

    ReplyDelete
  5. രസകരം. ആശംസകൾ.

    ReplyDelete
  6. തലയടിച്ചു മോങ്ങുന്നു തല തെറിച്ച വിത്തുകൾ.!!

    രസകരമായ അവതരണം.എന്നാൽ പ്രമേയം ഗൗരവമുള്ളതു തന്നെ താനും. നന്നായി എഴുതി.

    ശുഭാശംസകൾ...

    ReplyDelete
  7. കുപ്പായം കിട്ട്യാല്‍ മതി!!

    ReplyDelete
  8. അടിപൊളി ഒരു രാഷ്ട്രീയ പ്രമേയം ആനുകാലിക പ്രസക്തി വളരെ അധികം ഉണ്ട് .

    മിണ്ടാപ്രാണി ആദ്യം ചുമത ഏറ്റെപ്പോൾ ആ ദരിദ്ര വാസി ഭീഷണി അല്ലപോലും .

    ഒന്നാം സ്വാതന്ത്ര്യ സമരം നടന്നത് മുതൽ ഇന്ന് അത് നെദിയെന്നു ഉദ്ഘോഷിക്കുംബോഴേക്കും പാതി രാജ്യം പുറത്താണ് .
    ഇന്നീ ബോധം ഉള്ള കവികള വിരളം .

    മാർക്കറ്റ്‌ ഉണ്ടെങ്കിൽ അല്ലെ വില്പന നടക്കൂ .

    "ഭാരതം എന്ന പേര് കേട്ടാല്‍ അഭിമാന പൂരിതമാകണം അന്ത രംഗം.
    കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളില്‍ "
    (കട : വള്ളത്തോള്‍ )

    ReplyDelete
  9. ഇതാണ് പറയുന്നത് മക്കളെ കഷ്ടപ്പാട് അറിയിച്ചു വളര്‍ത്തണമെന്ന്.....

    ReplyDelete
    Replies
    1. അതി വെളവന്‍മാരായ മക്കളും ഉണ്ട്.. :)

      Delete
  10. Replies
    1. കാത്തി...???

      (എന്താ ഉദ്ദേശിച്ചത് എന്ന് സത്യമായിട്ടും മനസ്സിലായില്ല .)

      Delete
  11. ആവേശ “രാമൻ” മാർ എവിടെയാണു ഇല്ലാത്തത് :)

    ReplyDelete
  12. നല്ല ഒരാശയം വളരെ രസകരമായി അവതരിപ്പിച്ചിരിക്കുന്നു...
    ആശംസകള്‍... :)

    ReplyDelete
  13. ഒരു സംശയം ചോദിച്ചോട്ടെ... താങ്കളുടെ ബ്ലോഗിന്റെ പേരുമായി ബന്ധപ്പെട്ടതാണ്...
    യാഗത്തിന് തീയുണ്ടാക്കാന്‍ ഉപയോഗിക്കുന്ന മരത്തിനല്ലേ 'അരണി' എന്നു പറയുക...?!
    എവിടെയോ കേട്ടിട്ടുണ്ട്... കൃത്യമായി ഓര്‍ക്കുന്നില്ല.

    ReplyDelete
    Replies
    1. യാഗത്തിന് തീയുണ്ടാക്കാന്‍ ഉപയോഗിക്കുന്ന മരക്കഷ്ണങ്ങളെ 'അരണി ' എന്ന് പറയുന്നു. അങ്ങനെ ഒരു മരം ഉണ്ടോ എന്ന് എനിക്ക് അറിയില്ല . ചിന്തകള്‍ ഉരഞ്ഞു അഗ്നി ഉണ്ടാകുന്ന ഒരു ഇത് എന്ന രീതിയില്‍ ചിന്തിച്ചപ്പോള്‍ 'അരണി ' എന്ന് ബ്ലോഗിന് പേരിടാന്‍ എനിക്ക് തോന്നി. അത്രേ ഉള്ളൂ :)

      Delete