വടക്ക് നിന്നും പടിഞ്ഞാറ് നിന്നും
ഏതോ അയല്‍ /ദരിദ്ര വാസികള്‍
കല്ലെറിയുന്നു ,
വേലി പൊളിക്കുന്നു ,
വെല്ലു വിളിക്കുന്നു ;
കിഴക്കേ കണ്ടത്തിലെ കൃഷി
ആനക്കും പന്നിക്കും മാത്രമായ്
ആനന്ദം നല്കുന്നു ;
മണിക്കൂറുകള്‍ ഇടവിട്ട് , കടക്കാര്
മണി കൊട്ടി പേടിപ്പിക്കുന്നു ;
അപ്പോള്‍ ,
അപ്പോള്‍ ... അപ്പോള്‍ ...അപ്പോള്‍ ...
പുതിയ കുപ്പായം വാങ്ങിത്തന്നില്ലെങ്കില്‍
വീടിനു തീവെക്കും എന്ന മട്ടില്‍
തലയടിച്ചു നിലവിളിക്കുന്ന
ചില
മക്കള്‍.,.
[Picture courtesy to Google !]
ന്യൂ ജനറേഷന് പിള്ളേരാ.
ReplyDelete:)
Deleteപുതിയ കുപ്പായം വാങ്ങിത്തന്നില്ലെങ്കില്‍
ReplyDeleteവീടിനു തീവെക്കും എന്ന മട്ടില്‍
തലയടിച്ചു നിലവിളിക്കുന്ന
ചില
മക്കള്‍.,.നന്നായിട്ടുണ്ട് .,.,.,തുടരുക ആശംസകള്‍
കവിത എത്രത്തോളമുണ്ടെന്ന് കവികള പറയട്ടെ -
ReplyDeleteഅവതരിപ്പിച്ച സംഭവം രസായി.
മക്കൾ കരയുന്നതും അമ്മമാർ കാണണം, പരിഹാരം കാണണം, അത് പുതിയ കുപ്പായത്തിനാണെങ്കിലും, ഒരു പിടി ചോറിനാണേങ്കിലും..
ReplyDeleteഅതും ശരിയാ... :)
Deleteരസകരം. ആശംസകൾ.
ReplyDeleteGood one all d bst.
ReplyDeleteതലയടിച്ചു മോങ്ങുന്നു തല തെറിച്ച വിത്തുകൾ.!!
ReplyDeleteരസകരമായ അവതരണം.എന്നാൽ പ്രമേയം ഗൗരവമുള്ളതു തന്നെ താനും. നന്നായി എഴുതി.
ശുഭാശംസകൾ...
:)
Deleteകുപ്പായം കിട്ട്യാല് മതി!!
ReplyDeleteവാശി ..വാശി.. :)
Deleteഅടിപൊളി ഒരു രാഷ്ട്രീയ പ്രമേയം ആനുകാലിക പ്രസക്തി വളരെ അധികം ഉണ്ട് .
ReplyDeleteമിണ്ടാപ്രാണി ആദ്യം ചുമത ഏറ്റെപ്പോൾ ആ ദരിദ്ര വാസി ഭീഷണി അല്ലപോലും .
ഒന്നാം സ്വാതന്ത്ര്യ സമരം നടന്നത് മുതൽ ഇന്ന് അത് നെദിയെന്നു ഉദ്ഘോഷിക്കുംബോഴേക്കും പാതി രാജ്യം പുറത്താണ് .
ഇന്നീ ബോധം ഉള്ള കവികള വിരളം .
മാർക്കറ്റ് ഉണ്ടെങ്കിൽ അല്ലെ വില്പന നടക്കൂ .
"ഭാരതം എന്ന പേര് കേട്ടാല്‍ അഭിമാന പൂരിതമാകണം അന്ത രംഗം.
കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളില്‍ "
(കട : വള്ളത്തോള്‍ )
ഈ നാടിന്റെ യോഗം.
Deleteഇതാണ് പറയുന്നത് മക്കളെ കഷ്ടപ്പാട് അറിയിച്ചു വളര്‍ത്തണമെന്ന്.....
ReplyDeleteഅതി വെളവന്മാരായ മക്കളും ഉണ്ട്.. :)
Deleteരസകരം കാത്തി
ReplyDeleteകാത്തി...???
Delete(എന്താ ഉദ്ദേശിച്ചത് എന്ന് സത്യമായിട്ടും മനസ്സിലായില്ല .)
ആവേശ “രാമൻ” മാർ എവിടെയാണു ഇല്ലാത്തത് :)
ReplyDelete:)
ReplyDeleteനല്ല ഒരാശയം വളരെ രസകരമായി അവതരിപ്പിച്ചിരിക്കുന്നു...
ReplyDeleteആശംസകള്‍... :)
:)
Deleteഒരു സംശയം ചോദിച്ചോട്ടെ... താങ്കളുടെ ബ്ലോഗിന്റെ പേരുമായി ബന്ധപ്പെട്ടതാണ്...
ReplyDeleteയാഗത്തിന് തീയുണ്ടാക്കാന്‍ ഉപയോഗിക്കുന്ന മരത്തിനല്ലേ 'അരണി' എന്നു പറയുക...?!
എവിടെയോ കേട്ടിട്ടുണ്ട്... കൃത്യമായി ഓര്‍ക്കുന്നില്ല.
യാഗത്തിന് തീയുണ്ടാക്കാന്‍ ഉപയോഗിക്കുന്ന മരക്കഷ്ണങ്ങളെ 'അരണി ' എന്ന് പറയുന്നു. അങ്ങനെ ഒരു മരം ഉണ്ടോ എന്ന് എനിക്ക് അറിയില്ല . ചിന്തകള്‍ ഉരഞ്ഞു അഗ്നി ഉണ്ടാകുന്ന ഒരു ഇത് എന്ന രീതിയില്‍ ചിന്തിച്ചപ്പോള്‍ 'അരണി ' എന്ന് ബ്ലോഗിന് പേരിടാന്‍ എനിക്ക് തോന്നി. അത്രേ ഉള്ളൂ :)
Delete